Friday, December 19, 2008

ഒരു കൊടൈകനാല്‍ യാത്ര

ഞങ്ങള്‍ പതിനാല് പേര്‍ ഉണ്ടായിരുന്നു.എവിടെക്കാണ്‌ യാത്ര എന്നത് തീരുമാനിക്കാന്‍ ഞങ്ങള്‍ പലവട്ടം യോഗങ്ങള്‍ ചേര്‍ന്നിരുന്നു.അങ്ങനെയാണ് ഞങ്ങള്‍ നല്ല തണുപ്പുള്ള സുന്ദരമായ കൊടൈകനാല്‍ തിരഞ്ഞെടുത്തത്‌.ഞങ്ങളുടെ സംഘത്തില്‍ ആകെ മൂന്നു പേര്‍ മാത്രമാണ് മുന്ന് കൊടൈകനാല്‍ യാത്ര ചെയ്തിട്ടുള്ളത്.ബാക്കി എല്ലാവരും വളരെ ആകാംഷ ഭരിതരയിട്ടാണ് വാഹനത്തില്‍ കയറിയത്.ഞങ്ങളെല്ലാവരും ബാച്ചിലേര്‍സു ആയിരുന്നു.അതിന്‍റെ ആഘോഷങ്ങള്‍ എല്ലാം തന്നെ ഉണ്ടായിരുന്നു.ഞങ്ങള്‍ ആദ്യം പഴനി അമ്പലത്തില്‍ ആണ് കേറിയത്‌.രാത്രി ആയപ്പോള്‍ ആണ് ഞങ്ങള്‍ പഴനിയില്‍ എത്തിയത്.രാത്രി ആരും അമ്പലത്തില്‍ കയറിയില്ല.പഴനിയില്‍ ആണ് ഞങ്ങള്‍ സ്റ്റേ ചെയ്തത്.രാവിലെ നേരത്തെ എണീറ്റ്‌ കുളിച്ചു അമ്പലത്തില്‍ പോകാമെന്ന് പറഞ്ഞ് എല്ലാവരും കിടന്നു.യാത്ര ചെയ്ത ക്ഷീണം ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു കിടന്നത് മാത്രം ഓര്‍മയുള്ളൂ .വേഗം ഉറങ്ങി പോയി.ആദ്യം ഞാനാണ്‌ രാവിലെ നേരത്തെ എണീറ്റത്.ഞാന്‍ എല്ലാവരെയും വിളിചെനീപ്പിച്ചു.ഉറകത്തില്‍ നിന്നും എണീക്കാന്‍ പലര്‍ക്കും നല്ല മടിയുണ്ടായിരുന്നു.എല്ലാവരും കുളിച്ചു കഴിഞ്ഞു ഞങ്ങള്‍ നേരെ അമ്പലത്തിലേക്ക് പോയി.അമ്പലത്തില്‍ തിരക്ക് വളരെ കുറവായിരുന്നു.ആദ്യത്തെ പടിയില്‍ തൊട്ടു നിറയില്‍ വെച്ചു മുരുകനെ മനസ്സിലോര്‍ത്തുകൊണ്ടു ഓരോ പടിയായി കേറി.മൊത്തം 650 പടികളാണ്‌ ഉള്ളതെന്നാണ് എന്റെ ഓര്‍മ്മ.ഞങള്‍ എല്ലാവരും ഒരുമിച്ചു മുകളിലെത്തി.ആര്‍ക്കും ക്ഷീണം ഒന്നും തോന്നിയില്ല.അവിടെ ചെന്നു തൊഴാനായി ടിക്കറ്റ് എടുത്തു.ഞാന്‍ ആദ്യമായിട്ടാണു ഇങ്ങനെ ഒരു സമ്പ്രദായം കാണുന്നത്.ഭഗവാനെ തൊഴുന്നതിനായി ടിക്കറ്റ് എടുക്കണം എന്നത്.ടിക്കറ്റില്‍ തന്നെ വ്യത്യാസം ഉണ്ട്‌.അകലെ നിന്നു തൊഴാനായി പത്തു രൂപയും, അടുത്ത് നിന്നു തൊഴാനായി ഇരുപതു രൂപയും ആയിരുന്നു നിരക്ക്. എനിക്ക് അപ്പോള്‍ തോന്നിയത് സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്നത് പോലെയാണ്.ബാല്‍ക്കണി,ഫസ്റ്റ് ക്ലാസ്സ്,എന്നിങ്ങനെയാണല്ലോ സിനിമ ടിക്കറ്റ് എടുക്കുന്നത്.എന്തോ ഇതിനോടുള്ള പ്രതിക്ഷേദം എന്നപോലെ ഞങ്ങള്‍ കുറച്ചു പേര്‍ ദര്‍ശനത്തിനായി കയറിയില്ല.ഞങള്‍ അമ്പലത്തിനും ചുറ്റും വെറുതെ കാഴ്ചകള്‍ കണ്ടു നടന്നു.പഴനി മലയുടെ മുകളില്‍ നിന്നു താഴേക്ക്‌ നോക്കുവാന്‍ എന്ത് രസമായിരുന്നു എന്നോ. അത് പോലെ തന്നെ മലയില്‍ കുറെ കുരങ്ങന്‍മാരും ഉണ്ടായിരുന്നു.അവിടെ കുറച്ചു ആളുകള്‍ കുരങ്ങന്‍മാര്‍ക്ക് കപ്പലണ്ടിയും പഴവും മറ്റും കൊടുക്കുന്നുണ്ടായിരുന്നു.ഞാന്‍ ക്യാമറയില്‍ അവരുടെ ഫോട്ടോ എടുത്തു.കുറച്ചു സമയം ഞങ്ങള്‍ അവരുടെ വിക്രിതികള്‍ കണ്ടു സമയം ചിലവഴിച്ചു.അപ്പോളേക്കും തൊഴാന്‍ കേറിയവര്‍ വന്നിരുന്നു.പഴനി അമ്പലത്തിലെ പ്രസാദമായ പഞ്ചമൃതവും വാങ്ങി ഞങ്ങള്‍ മലയിറങ്ങി.മലയിറങ്ങിയതിനു ശേഷം അവിടെയുള്ള കടകളില്‍ പര്ച്ചസിനു പോയി.ശരിക്ക് പറഞ്ഞാല്‍ ആരും ഒന്നും വാങ്ങിയോന്നുമില്ല.എല്ലാ കടകളിലും കേറി വെറുതെ വില ചോദിച്ചു നടന്നതെയുള്ളു‌.തമിഴന്‍ മാരുടെ കയ്യില്‍ നിന്നും തല്ലു കൊള്ളാഞ്ഞത് ഭാഗ്യം എന്ന് പറയാം.രാവിലത്തെ ഭക്ഷണം കഴിച്ചതിനു ശേക്ഷം ഞങ്ങള്‍ റൂമില്‍ പോയി ബാഗ് എല്ലാം എടുത്തു വണ്ടിയില്‍ കയറി.നേരെ കൊടൈകനാലിലേക്ക്.വണ്ടിയില്‍ കയറിയതും തുടങ്ങി പാട്ടു വെച്ചുള്ള ഡാന്‍സ് കളിയും പിന്നെ മറ്റുള്ള കലാപരിപാടികളും.അന്നത്തെ ഞങ്ങളുടെ സൂപ്പര്‍ ഗാനം ഫോര്‍ ദി പീപ്പിള്‍ എന്ന സിനിമയിലെ ലജ്ജാ വതിയെ......എന്ന പാട്ടായിരുന്നു. എനിക്ക് കൂടുതല്‍ താത്പര്യം പുതിയ പുതിയ കാഴ്ചകള്‍ കാണാനായിരുന്നു.പോകുന്ന വഴിക്കുള്ള മാവും തോപ്പുകളും,കുന്നുകളും നല്ല രസമുള്ള കാഴ്ചകളായിരുന്നു.പക്ഷെ കാഴ്ചകള്‍ മുഴുവന്‍ ആസ്വദിക്കാന്‍ എന്റെ കൂട്ടുകാര്‍ എന്നെ സമ്മതിച്ചില്ല.അവര്‍ അവരുടെ ആഘോക്ഷങ്ങളിലേക്ക് എന്നെ കൊണ്ടു പോയി. അപ്പോഴേക്കും ഞങ്ങളുടെ വണ്ടി ഹൈറേഞ്ച് കയറി തുടങ്ങിയിരുന്നു.ഹൈറേഞ്ച് കാഴ്ചകള്‍ കാണാനായി എല്ലാവരും ശാന്തരായി സൈഡ് സീറ്റില്‍ സ്ഥാനം പിടിച്ചിരുന്നു.വളരെ സുന്ദരമായ കാഴ്ചകള്‍ ആയിരുന്നു അത്.ഹെയര്‍ പിന്‍ വളവുകളും കാടും വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളും എല്ലാം.ഹൈറേഞ്ച് പകുതി ചെന്നതോട് കൂടി തണുപ്പും തുടങ്ങി.തണവു തുടങ്ങിയോടു കൂടി സൈഡ് ഗ്ലാസ് അടക്കാന്‍ ചിലര്‍ നോക്കി.എന്നാല്‍ മുതിര്‍ന്നവര്‍ അത് തടഞ്ഞു.അവര്‍ പറഞ്ഞതു ഈ തണുപ്പ് കൊള്ളനാണ് ഈവിടെ വന്നിട്ടുള്ളത്.ഞങ്ങള്‍ പളനി വു‌ എന്ന സ്ഥലത്തു കുറച്ചു നേരം ഇറങ്ങി നിന്നു.അവിടെ നിന്നു താഴേക്ക്‌ നോക്കുമ്പോള്‍ എന്ത് രസമായിരുന്നു എന്നോ. അത് പോലെത്തന്നെ തൊലിയുരിഞ്ഞു നില്ക്കുന്ന യുക്കളിപ്ത്സ് മരങ്ങളും.അതിനടുത്ത് കാടു പിടിച്ചു കിടക്കുന്ന ഒരു കെട്ടിടവും ഉണ്ടായിരുന്നു.അവിടെ നിന്നു ഫോട്ടോയും എടുത്തു.കുറച്ചു സമയം അവിടെ ചിലവിട്ടതിനു ശേക്ഷം വണ്ടിയില്‍ കയറി.ഏതാണ്ട് ഉച്ചയോടു കൂടിയാണെന്ന് തോന്നുന്നു അവിടെ എത്തിയപ്പോള്‍.അവിടെ കേരള മെസ്സ് എന്ന സ്ഥലത്താണ് ഞങ്ങള്‍ റൂം എടുത്തത്‌.ബാഗ് എല്ലാം റൂമില്‍ വെച്ചതിനു ശേക്ഷം അതില്‍ തന്നെയുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി.ചോറാണ് കഴിച്ചത്.മലയാളികള്‍ നടത്തുന്ന ഹോട്ടല്‍ ആയിരുന്നു അത്.ഇതു കൂടാതെ വേറെയും കേരള ഹോട്ടല്‍ അവിടെയുണ്ട്.ഭക്ഷണം കഴിച്ചതിനു ശേക്ഷം എല്ലാവരും മുറിയില്‍ പോയി കിടന്നുറങ്ങി.നല്ല തണവു ഉണ്ടായിരുന്നു.മൂടി പുതച്ചാണ് എല്ലാവരും കിടന്നത്.ഏകദേശം നാല് മണിയായപ്പോള്‍ ആണ് എല്ലാവരും എണീറ്റതു.പഴനിയിലെ പോലെ എവിടെ ഞാന്‍ അല്ല നേരെത്തെ എണീടത്.ഒരു ചായ കുടിച്ചതിനു ശേക്ഷം ലേയ്ക്ക് കാണാന്‍ പോകുവാന്‍ തീരുമാനിച്ചു.മറ്റുള്ള സ്ഥലങ്ങള്‍ നാളെ കാണാമെന്നും പറഞ്ഞു.എല്ലാവരും കൂടി നടന്നിട്ടാണ് തടാകം കാണാന്‍ പോയത്.നല്ല തണവുള്ള കാരണം ജീന്‍സും രണ്ടു ബനിയനും ആണ് മിക്കവരും ധരിച്ചിരുന്നത്.ഞാനും.തടാകത്തില്‍ നല്ല തിരക്ക് ഉണ്ടായിരുന്നു.അവിടെ ചെന്നു ആദ്യം തന്നെ സൈക്കിള്‍ വാടകക്ക് എടുത്തു കറങ്ങി.ഒരു മണികൂറിന് പത്തു രൂപയാണ്‌ ചാര്‍ജ്ജ്.എല്ലാവരും സൈക്കിള്‍ ചവുട്ടി തടാകം ഒന്നു കറങ്ങി.ഞങ്ങളില്‍ ചിലര്‍ സൈക്കിള്‍ മത്സരം തന്നെ നടത്തി.നാട്ടില്‍ സൈക്കിള്‍ കിട്ടിയാല്‍ പോലും ഓടിക്കാന്‍ മടിയുള്ളവര്‍ ഇവിടെ മത്സരമായിരുന്നു.തടാകം കറങ്ങി സൈക്കിള്‍ തിരിച്ചു കൊടുത്തതിനു ശേക്ഷം ഞങ്ങള്‍ നടന്നു കൊണ്ടു കറങ്ങി.തടാകത്തിന്റെ അരികില്‍ ഇരുന്നു സല്ലാപം നടത്തുന്ന കാമുകി കാമുകന്‍മാരെ കളിയാക്കിയും,തടാകത്തില്‍ ബോട്ടിന്ഗ് നടത്തുന്നവര്‍ ഓടികനറിയാതെ മറ്റുള്ള ബോട്ടില്‍ ഇടിക്കുനതും നോക്കിയും ഞങ്ങള്‍ തടാകത്തില്‍ കറങ്ങി നടന്നു.തടാകത്തിനരികില്‍ കുറെ കച്ചവട സ്ഥാപനങളും ഉണ്ടായിരുന്നു.അതിന് ശേക്ഷം തടാകതിനരികിലുള്ള ഗാര്‍ഡന്‍ കാണുവാനായി ടിക്കറ്റ് എടുക്കുവാന്‍ പോയി.പത്തു രൂപ ആയിരുന്നു ഒരാള്കുള്ള പ്രവേശന ഫീസ്.ക്യാമറ കടത്തണമെങ്കില്‍ ഇരുപതന്ച്ചു രൂപയും നല്കണം.ഞങ്ങള്‍ ക്യാമറ ഒളിപ്പിച്ചു ടിക്കെറ്റ് എടുക്കാതെ കടത്തി.ഗാര്‍ഡന്‍ കാണാന്‍ നല്ല ഭംഗി ആയിരുന്നു.മുഴുവന്‍ പുല്ലു വെച്ചു പിടിപ്പിച്ചും ഭംഗിയുള്ള പൂക്കള്‍ നട്ടും അലന്കരിച്ചിരുന്നു.ഇതിന്റെ അടുത്ത് നിന്നു ഫോട്ടോ എടുക്ക്നായി ക്യാമറ എടുത്തപ്പോള്‍ ഒരാള്‍ ഞങ്ങളെ നിരീക്ഷിക്കുന്നത് കണ്ടു.ഞങ്ങള്‍ക്ക് കാര്യം മനസ്സിലായി.ഞങ്ങളെ നിരീക്ഷിച്ചിരുന്നത് അവിടത്തെ ഗാര്‍ഡ് ആയിരുന്നു.ഞങ്ങള്‍ ക്യാമറക്ക് ടിക്കറ്റ് എടുക്കാത്ത വിവരം അയാള്‍ക്ക് അറിയാമായിരുന്നു.ഞങ്ങള്‍ ഒന്നും മിണ്ടാതെ വേഗം ഒരാള്‍ പോയി ടിക്കറ്റ് എടുത്തു കൊണ്ടുവന്നു.ഞങ്ങള്‍ വിചാരിച്ചു ഞങ്ങള്ക്ക് മാത്രമെ ബുദ്ധി ഉള്ളു എന്ന്.ഭാഗ്യത്തിന് ഫൈന്‍ അടക്കേണ്ടി വന്നില്ല.അങ്ങനെ പുല്‍ത്തകിടിയില്‍ കുറച്ചു നേരം വിശ്രമിച്ച് റൂമില്‍ പോയി.പിന്നീട് രാത്രിയിലത്തെ ഭക്ഷണം കഴിച്ചു കുറച്ചു നേരം വണ്ടിയില്‍ പാട്ടു വെച്ചു തുള്ളിച്ചാടി ആര്‍മാദിച്ചു.കുറച്ചു കഴിഞ്ഞപ്പോള്‍ ഹോട്ടല്‍ ജീവനകാര്‍ ഞങ്ങളെ റൂമിലേക്ക്‌ പറഞ്ഞയച്ചു.കാരണം അവിടെ കോളേജ് വിദ്യാര്‍ത്ഥികളുടെ ക്യാമ്പ് ഫയര്‍ ഉണ്ടായിരുന്നു.ഞങ്ങളെ അത് കാണാന്‍ അവര്‍ സമ്മതിച്ചില്ല.ഞങ്ങളില്‍ കുറച്ചു പേരുമായി വിദ്യാര്‍ഥികള്‍ ഉന്തും തള്ളും ആയി.പിന്നെ ഞങ്ങള്‍ വിട്ടുകൊടുത്തു റൂമില്‍ പോയി സുഖമായി കിടന്നുറങ്ങി.രാവിലെ എണീറ്റ്‌ എല്ലാം കഴിഞ്ഞു റൂം ക്ലോസ് ചെയ്തു ബാഗ് എല്ലാം എടുത്തു വണ്ടിയില്‍ പോയി.അപ്പോള്‍ ഞങ്ങളുടെ വണ്ടിയുടെ ലൈറ്റുകള്‍ ഇന്നലെ അവര്‍ തല്ലി പൊട്ടിച്ചിരുന്നു.അവര്‍ രാവിലെ തന്നെ സ്ഥലം വിട്ടിരുന്നു.ഞങ്ങള്‍ വണ്ടിയില്‍ കയറി കറങാന്‍ പോയി.ആദ്യം പോയത് cokers walk എന്ന സ്ഥലത്തേക്കാണ്‌.അവിടെ കടക്കണമെങ്കില്‍ ടിക്കറ്റ് എടുക്കണമായിരുന്നു.ഒരാള്‍ പോയി ടിക്കറ്റ് എടുത്തു അതിനുള്ളിലേക്ക്‌ പ്രവേശിച്ചു.അവിടെ നിന്നു നോക്കിയാല്‍ ചെറിയ ചെറിയ പച്ചപ്പില്‍ പുതഞ്ഞു നില്ക്കുന്ന കുന്നുകള്‍ കാണാമായിരുന്നു.നടന്നു കാണാം എന്നാണ് ഇതിന്റെ പ്രത്യകത.ഇടക്ക് ഇടക്ക് കോട വരുന്നതു കാണാന്‍ നല്ല രസമായിരുന്നു.അവിടെ തന്നെ ദൂരദര്‍ശിനി സംവിധാനവും ഉണ്ടായിരുന്നു.അതില്‍ കൂടി നോക്കുമ്പോള്‍ അകലെയുള്ള ആദിവാസി കോളനിയും കുന്നിന്‍ പുറത്തുള്ള ഒരു പള്ളിയും കാണാമായിരുന്നു. അത് ഉപയോഗിക്കുന്നതിന് വേറെ പൈസ കൊടുക്കണം.അവിടെ കറങ്ങിയത്തിനു ശേക്ഷം ഞങ്ങള്‍ പോയത് നിറയെ കാറ്റാടി മരങ്ങളുള്ള സ്ഥലത്തേക്കാണ്‌.അതിനുള്ളില്‍ നല്ല തണുപ്പ് ആയിരുന്നു. നമ്മുടെ ലാലേട്ടന്‍ അഭിനയിച്ച താളവട്ടം എന്ന സിനിമയിലെ അതെ സ്ഥലം.പിന്നെ ഞങ്ങള്‍ പോയത് ഗുണ പോയിന്റ് എന്ന സ്ഥലത്തേക്കാണ്‌.വണ്ടിയില്‍ നിന്നിറങ്ങി കുറച്ചു നടക്കണമായിരുന്നു.പോകുന്ന വഴിയില്‍ കുറെ കുരങ്ങന്‍മാരും കുരങ്ങന്‍മാരുടെ ഫോട്ടോ എടുക്കുന്ന വിദേശികളെയും കണ്ടു. ഗുണ പോയിന്റില്‍ അവിടെ ആത്മഹത്യ ചെയ്ത ഒരാളുടെ പേരു വിവരങ്ങള്‍ അടങ്ങിയ ഒരു ഫലകം കണ്ടു.കമലഹസന്റെ ഗുണ എന്ന ചിത്രം ഇവിടെ ഷൂട്ട് ചെയ്തതിനാലാണ് ഗുണ പോയിന്റ് എന്ന പേരു വന്നത്.അവിടത്തെ പ്രത്യേകത ഭൂമി രണ്ടായി വേര്‍പെട്ട പോലെയാണ്.അതിന്റെ താഴ്ച എത്രയാണെന്ന് അളക്കാന്‍ പറ്റിയിട്ടില്ല.പിന്നെ അപ്പുറത്ത് കൊക്ക ഉണ്ട്.ഇടക്ക് മഞ്ഞു അവിടെയും ഇറങ്ങിയിരുന്നു.മഞ്ഞു വന്നാല്‍ പരസ്പരം കാണാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്.അവിടെ ഫോട്ടോസ് എടുത്തതിനു ശേഷം ഞങ്ങള്‍ വണ്ടിയിലേക്ക് പോയി.പിന്നീട് ഞങ്ങള്‍ പോയത് ചെറിയ ഗാര്‍ഡന്‍ സെറ്റ് ചെയ്തിട്ടുള്ള സ്ഥലതെക്കയിരുന്നു.നല്ല ഭംഗിയുള്ള പൂക്കളും ചെടികളും ഉണ്ടായിരുന്നു.അവിടെ നിന്നു നോക്കിയാല്‍ അകലെ ഒരു കുന്നും അതിന്റെ മുകളില്‍ തറച്ചു വെച്ചിട്ടുള്ള ഒരു കുരിശും കാണാം.അവിടെ നിന്നു ഞങ്ങള്‍ പിന്നീട് പോയത് suicide പൊയന്റിലെക്കാന്.പേരു പോലെത്തന്നെ അവിടെ നിന്നും താഴേക്ക്‌ ചാടിയാല്‍ മരണം ഉറപ്പാണ്‌.അവിടെ നിന്നും താഴേക്ക്‌ നോക്കിയാല്‍ അവസാനം കാണില്ല.സുരക്ഷക്ക് വേണ്ടി അതിന് സമീപം ഗ്രില്‍ ഇട്ടിട്ടുണ്ട്.അവിടെ നിന്നു ഇറങ്ങി വരുന്ന ഇരുവശത്തും തുണി കടകളും മറ്റു ഗിഫ്റ്റ് കടകളും,മാല,വള,പൊട്ടു തുടങ്ങിയവ വില്‍ക്കുന്ന കടകളും ഉണ്ട്.ഞങ്ങള്‍ അവിടെയൊക്കെ കയറി പര്‍ചെസ് കഴിഞ്ഞട്ടാണ് അവിടെ നിന്നും മടങ്ങിയത്.ഇതിന്റെ വഴിയുടെ മുന്നില്‍ ഗോള്‍ഫ് മൈതാനം ഉണ്ട്.കൂടാതെ കുതിരകളും ഉണ്ട്.കുതിര പുറത്തു കയറി കറങ്ങാന്‍ ഒരാള്ക്ക് അന്‍പത് രൂപയാണ്‌ ചാര്‍ജ്ജ്.അതിന്റെ ഒപ്പം നിന്നു ഫോട്ടോ എടുക്കാന്‍ പത്തു രൂപയും കൊടുക്കണം.ഞങ്ങളില്‍ കുതിര സവാരിയില്‍ താത്പര്യം ഉള്ളവര്‍ ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞു ഞങ്ങള്‍ പോയത് കേരള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനാണ്.അവിടെ നിന്നു ഭക്ഷണം കഴിച്ച് ഏകദേശം നാല് മണി വരെ തടാകത്തില്‍ പോയി കറങ്ങി.നാല് മണിക്ക് ശേഷം ഞങ്ങള്‍ വണ്ടിയില്‍ കയറി മടങ്ങി.അവിടെ നിന്നു മടങ്ങുമ്പോള്‍ എല്ലാവരുടെയും മുഖത്ത് ഒരു വിഷാദ ഭാവം ഉണ്ടായിരുന്നു.തമിഴ്നാടിന്‍റെ സുഖവാസ കേന്ദ്രമായ നല്ല തണവും ഭംഗിയുമുള്ള നീലകുറിഞ്ഞി പൂക്കുന്ന ഈ കൊടൈകനാലിനെ വിട്ടു പോകുമ്പോള്‍ ആര്‍ക്കായാലും ഒരു വിഷമം ഉണ്ടാകില്ലേ?ഇനി വീണ്ടും വരാമെന്ന് പറഞ്ഞ്‌ റ്റാറ്റാ കൊടുത്തു ആ മനോഹര തീരത്ത് നിന്നും ഞങ്ങള്‍ യാത്ര തിരിച്ചു.പിന്നീട് ഹൈറേഞ്ച് ഇറങ്ങുമ്പോള്‍ ഞങ്ങളുടെ വണ്ടിയുടെ ബ്രേക്ക് പോകുകയും ഒരു മണികൂറോളം അവിടെ ഇരിക്കുകയും വേണ്ടി വന്നു.ആ സുന്ദര തീരത്തെ വിട്ടു പോകാന്‍ ഞങ്ങളെ പോലെ തന്നെ ഞങ്ങളുടെ വാഹനത്തിനും എന്തോ മടി പോലെ...............................................................................

THE END
"യാത്ര അതാണെന്റെ ആവേശം .എത്ര യാത്ര ചെയ്താലും മതിയാകാത്ത യാത്ര.പുതിയ പുതിയ സ്ഥലങ്ങള്‍ തേടിയുള്ള എന്റെ യാത്ര.ഈ പരമ പവിത്ര മായ ഭാരതത്തിലെ എല്ലാ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തണമെന്നാണ് എന്റെ ആഗ്രഹം".